
കൊയിലാണ്ടി മാരാം മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രംഅഷ്ടബന്ധ നവീകരണ കലശം ആരംഭിച്ചു
- ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടില്ല ത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യ ധാർമികത്വത്തിലാണ് ചടങ്ങുകൾക്ക് തുടക്കമായത്.
കൊയിലാണ്ടി:മാരാം മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശ ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടില്ല ത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മുഖ്യ ധാർമികത്വത്തിലാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ചടങ്ങുകളുടെ ഭാഗമായി മഹാസുദർശന ഹോമം, അഘോര ഹോമം, തൃഷ്ടിപ്പ് ഹോമം എന്നിവ ഭക്തിപൂർവ്വം നടന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തജനങ്ങൾ പങ്കെടുത്ത് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഈ ചടങ്ങുകൾക്ക് തുടർച്ചയായി പ്രത്യേക പൂജകളും കലശ കർമ്മങ്ങളും നടത്തപ്പെടും. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്നൊന്നിച്ചാണ് പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
CATEGORIES News
