
കോഴിക്കോട് വെള്ളയിൽ പ്രിന്റിങ് പ്രെസ്സിൽ തീപിടുത്തം
- റെഡ്സ്റ്റാർ എന്ന പ്രിന്റിങ് പ്രസിൽ തീപിടിത്തമുണ്ടായത്.
കോഴിക്കോട് :കോഴിക്കോട് വെള്ളയിൽ പ്രിന്റിങ് പ്രെസ്സിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് റെഡ്സ്റ്റാർ എന്ന പ്രിന്റിങ് പ്രസിൽ തീപിടിത്തമുണ്ടായത്. തീ പടരുന്നതുകണ്ട് ജീവനക്കാർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. ഉടൻ തന്നെ കോഴിക്കോട് ബീച്ച് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. നിലവിൽ തീ നിയന്ത്രണവിധേയമാണ്. സമീപപ്രദേശങ്ങളിലേക്ക് പുക ഉയരുന്നുണ്ട്. ഷോട്ട് സർക്യൂട്ട് ഷോട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രിന്റിങ് പേപ്പറുകൾ കത്തിനശിച്ചതായാണ് വിവരം. പ്രിന്റിങ് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
CATEGORIES News
TAGS KOZHIKODE
