കരാർ കമ്പനിയുടെ ക്യാമ്പ് ഓഫിസിലേക്ക് നാളെ സമരസമിതി ബഹുജന മാർച്ച് നടത്തും

കരാർ കമ്പനിയുടെ ക്യാമ്പ് ഓഫിസിലേക്ക് നാളെ സമരസമിതി ബഹുജന മാർച്ച് നടത്തും

  • യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു

കൊയിലാണ്ടി :നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ ഇരുഭാഗത്തുംസർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പന്തൽ കെട്ടി അനിശ്ചിത കാല സമരം നടത്തുന്ന സമരസമിതിയുടെ നേതൃത്വത്തിൽ നാളെ (അഞ്ച്)(ചൊവ്വ) കാലത്ത് 10 ന് നന്തിയിലെ കരാർകമ്പനിയുടെ ക്യാമ്പ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തും യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു നഗരസഭ വൈസ് ചെയർപെഴ്സണും സമരസമിതി. കൺവീനറുമായ സി.ടി. ബിന്ദു, മുഹമ്മദ് അലി മൂടാടി, വേണു പുതുക്കുടി, രമേശൻ രനിതാലയം, ഗിരി പുതുക്കുടി എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )