
യാത്രയയപ്പ് യോഗവും ഉപഹാര വിതരണവും
- യാത്രയയപ്പ് യോഗവും ഉപഹാരവിതരണവും നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു നിർവ്വഹിച്ചു.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ ഏഴാം വാർഡിലെ പുതിയ കുളങ്ങര അങ്കണവാടിയിൽ 26 വർഷം സേവനമനുഷ്ഠിച്ച പി അനിത ടീച്ചർക്ക് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി . യാത്രയയപ്പ് യോഗവും ഉപഹാരവിതരണവും നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ അദ്ധ്യക്ഷനായി. ടി.പി. ശൈലജ, ബാലകൃഷ്ണൻ എം.വി, കെ.വി.മുഹമ്മദലി, പ്രസന്ന പൂണിച്ചേരി സോമൻ പാലോളി , അങ്കണവാടി വർക്കർമാരായ ബിന്ദു സുമ , ലിൻസി രാഹുൽ , ദിൽന എന്നിവർ ആശംസകൾ നേർന്നു. സി.കെ. കൃഷ്ണൻ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു .
CATEGORIES News
