
ഇറാനുമായുള്ള വെടിനിർത്തൽ തുടരുന്നതായി ട്രംപ്
- തന്നേക്കാൾ കരാർ ആഗ്രഹിക്കുന്നത് ഇറാൻ തന്നെയാണെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ മാറ്റമില്ലാതെ തുടരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. എത്രയും വേഗം ഇറാൻ ഒരു കരാറിൽ എത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചിലപ്പോൾ കരാർ ഉണ്ടാകാം, ഇല്ലാതിരിക്കാം. തന്നേക്കാൾ കരാർ ആഗ്രഹിക്കുന്നത് ഇറാൻ തന്നെയാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്ക ഒരു ഊർജ പ്രതിസന്ധിയും നേരിടുന്നില്ല. ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ല. ഇറാൻ്റെ ആക്രമണം അതിജീവിച്ച് ഹോർമുസിൽ തന്ത്രപ്രധാന കേന്ദ്രം മറികടക്കാൻ അമേരിക്കയുടെ മൂന്ന് പടക്കപ്പലുകൾക്ക് കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
CATEGORIES News
