
പേരാമ്പ്രയിൽ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം
- കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും പേരാമ്പ്ര ഭാഗത്ത് നിന്നും വരികയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂർ കൊടക്കത്താഴയിൽ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും പേരാമ്പ്ര ഭാഗത്ത് നിന്നും വരികയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തിൻ്റെ ആഘാതത്തിൽ ബസ്സ് ഡ്രൈവറും ലോറി ഡ്രൈവറും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ മോടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്ന് സജീവമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കർ ലോറി ആയതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തകർ നീങ്ങുന്നത്.
അപകട കാരണം ഇതുവരെ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
