നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മുഖ്യസൂത്രധാരിൽ ഒരാൾ കൂടി പിടിയിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മുഖ്യസൂത്രധാരിൽ ഒരാൾ കൂടി പിടിയിൽ

  • പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്‌തത്.

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മുഖ്യസൂത്രധാരിൽ ഒരാൾ കൂടി പിടിയിൽ. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്‌തത്.ബോട്ടണി സുവോളജി ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ പങ്കുവഹിച്ചയാളാണ് അറസ്റ്റിലായത്.ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ 24 മണിക്കൂറിനിടെ ആറിടങ്ങളിൽ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. കേസിൽ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

മുഖ്യസൂത്രധാരിലൊരാളായ പി.വി കുൽക്കർണിനെ × കഴിഞ്ഞ ദിവസം സിബിഐ പിടികൂടിയിരുന ഇരുവരെയും സിബിഐ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ മുഖ്യസൂത്രധാരൻ കുൽക്കർണിയെ അറസ്റ്റ് ചെയ്തതാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവായത്. പരീക്ഷാ പേപ്പർ പേപ്പർ തയ്യാറാക്കിയ രസതന്ത്രം പ്രഫസർ പി.വി കുൽക്കർണി പ്രത്യേക ക്ലാസുകൾ നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. സ്വന്തം വസതിയിൽ വെച്ചാണ് ക്ലാസ് എടുത്തത്. കുൽക്കർണിയുടെ സഹായി മനീഷ വാഗ്മറുടെ സഹായത്തോടെയായിരുന്നു പരിശീലന ക്ലാസ് നൽകിയത്. ക്ലാസിൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് നരുവരും ചോർത്തി നൽകിയന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )