കേരളത്തിലെ ജൂനിയർ ഡോക്ടർമാരുടെ കുറഞ്ഞ ശമ്പളത്തിലും തൊഴിലില്ലായ്മ‌യിലും ഐ.എം.എ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു

കേരളത്തിലെ ജൂനിയർ ഡോക്ടർമാരുടെ കുറഞ്ഞ ശമ്പളത്തിലും തൊഴിലില്ലായ്മ‌യിലും ഐ.എം.എ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു

  • കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്

കൊച്ചി: കേരളത്തിലെ ജൂനിയർ ഡോക്ടർമാരുടെ തൊഴിലില്ലായ്മയിലും കുറഞ്ഞ ശമ്പളത്തിലും ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

കൊച്ചിയിൽ ചേർന്ന ഐ.എം.എ. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ വിഷയത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ലോകത്തിലെ ഏറ്റവും കഠിനമായ കോഴ്സുകളിലൊന്ന് പൂർത്തിയാക്കി ഇറങ്ങുന്ന എം.ബി.ബി.എസ്. ഡോക്ടർമാർക്ക് ആഴ്‌ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 80,000 രൂപയെങ്കിലും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )