നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

  • ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയിൽ നിന്ന് തന്നെയാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്

ദില്ലി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കെമിസ്ട്രി ചോദ്യപേപ്പർ തയ്യാറാക്കിയ 28 പേരുടെ വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറി. കെമിസ്ട്രി പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിന് സമാനമാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. നീറ്റ് പരീക്ഷ ചോർച്ചയുടെ അന്വേഷണത്തെ സംബന്ധിച്ച് കൂടൂതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ കള്ളൻ കപ്പിലിൽതന്നെ എന്നാണ് വ്യക്തമാകുന്നത്.

ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം ദേശീയ പരീക്ഷ ഏജൻസിയിൽ നിന്ന് തന്നെയാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നീറ്റിലെ രസതന്ത്ര പരീക്ഷയിലെ മുഴുവൻ ചോദ്യങ്ങളും ചോർന്ന മാതൃക ചോദ്യപേപ്പറിന് സമാനമായിരുന്നുവെന്നും സി ബി ഐ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് രസതന്ത്ര ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരിഭാഷകരും ഉൾപ്പെടെ 28 പേരുടെ വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )