സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

  • ഓഗസ്റ്റ് 31ന് കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയുംകാലാവധി നവംബർ 30 വരെ നീട്ടാൻ പിഎസ്സിയോട് ശിപാർശ ചെയ്യും.

തിരുവനന്തപുരം:സംസ്ഥാനത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 31ന് കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയുംകാലാവധി നവംബർ 30 വരെ നീട്ടാൻ പിഎസ്സിയോട് ശിപാർശ ചെയ്യും. പ്രകടന പത്രിക നടപ്പാക്കാൻ വകുപ്പുകളെ ചുമതലപ്പെടുത്താനും മന്ത്രിസഭതീരുമാനിച്ചു. റാങ്ക് ലിസ്റ്റിൽ ഇടംലഭിച്ച് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്. വിഷൻ 2031 എന്ന പേരിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കും ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ അതാത് വകുപ്പുകൾക്കായി വിഭജിച്ച് നൽകിയിട്ടുണ്ട്.

സർക്കാരിന്റെകാലാവധി തീരുന്നതിന് മുൻപ് വാഗ്ദാനം നടപ്പിലാക്കും. വേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾക്കായി ജൂൺ ഒന്ന് മുതൽ കർമ്മ പരിപാടി നടപ്പിലാക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരായ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സത്യപ്രതിജ്ഞാ വേളയിൽ അച്ഛൻ്റെ മുഴുവൻ പേര് വായിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കരുനാഗപ്പള്ളിയിലെ വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം സഹായം നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )