
പേരാമ്പ്ര കാർ തീപിടുത്തം : ഭർത്താവിന് പങ്കില്ലെന്ന് പോലീസ് നിഗമനം
- കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന നിഗമനത്തിലേക്കാണ് ഇത് പോലീസിനെ എത്തിച്ചത്
കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ്. അന്വേഷണത്തിൽ ലഭിച്ച വിവിധ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. കാറിനുള്ളിൽ ഉണ്ടായിരുന്ന പെട്രോളാണ് കത്തിയതെന്ന് ഫോറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു.
ഡ്രൈവർ സീറ്റിലിരുന്ന രജിൻലാലിന്റെ പിൻഭാഗത്താണ് കൂടുതൽ പൊള്ളലേറ്റത്.കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന നിഗമനത്തിലേക്കാണ് ഇത് പോലീസിനെ എത്തിച്ചത്.
CATEGORIES News
