നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ നിർണ്ണായക ചർച്ച നടത്തി

നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ നിർണ്ണായക ചർച്ച നടത്തി

  • അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ യോഗത്തിലാണ് ഇരുരാജ്യങ്ങളും അതിർത്തിയിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തത്.

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും നിർണ്ണായക ചർച്ച നടത്തി. ചൈനയിൽ വെച്ച് നടന്ന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ യോഗത്തിലാണ് ഇരുരാജ്യങ്ങളും അതിർത്തിയിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തത്. അതിർത്തി പ്രദേശങ്ങളിൽ പൂർണ്ണമായ സമാധാനവും ശാന്തതയും നിലനിർത്തിയാൽ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് യോഗത്തിൽ ഇരുപക്ഷവും വിലയിരുത്തി.ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും ചൈനീസ് സംഘത്തിന് ഹൗ യാൻകിയുമാണ് നേതൃത്വം നൽകിയത്. ദീർഘനാളത്തെ ചർച്ചകൾക്ക് ഒടുവിൽ ഡൊങ്, ഡെംചോക് തുടങ്ങിയ തന്ത്രപ്രധാനമായ തർക്കമേഖലകളിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ബന്ധം മെച്ചപ്പെടുത്താൻ
തീരുമാനിക്കുകയും ചെയ്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )