
ജോയിൻ്റ് രജിസ്ട്രാർഎ.വി. ശശികുമാർവിരമിച്ചു
- ആകാശവാണിയുടെ കാഷ്വൽഅനൗൺസർ കൂടിയാണിദ്ദേഹം.
കോഴിക്കോട് : കോഴിക്കോട്ജി ല്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർ
ശ്രീ. എ.വി. ശശികുമാർ വിരമിച്ചു.സംസ്ഥാന തലത്തിൽ രണ്ടാം റാങ്കോടെ,
കേരളസർക്കാരിൻ്റെ സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ആയി നേരിട്ട് ജോലിയിൽ പ്രവേശിച്ച, ശശികുമാർ,ജനറൽ/ ആഡിറ്റ് വിഭാഗങ്ങളിൽ,
ലോക പ്രശസ്‌തമായ ഊരാളുങ്കൽ ലേബർ കോൺ ട്രാക്റ്റ് സംഘത്തിൻ്റെ സീനിയർ കൺകറൻ്റ് ആഡിറ്റർ, ദേശീയ ശ്രദ്ധ നേടിയ കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിൻ്റെ അസിസ്റ്റൻ്റ് രജിസ്ട്രാർ/ സ്പെഷൽ സെയിൽ ഓഫീസർ, കേരള സംസ്ഥാന സഹകരണ ട്രിബ്യൂണൽ സെക്രട്ടറി,കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെൻ്റർ പ്രിൻസിപ്പൽ ,പ്രശസ്ത സംസ്ഥാന തല അപ്പക്സ് സ്ഥാപനമായ കൺസ്യൂമർ ഫെഡ് -ആഡിറ്റ് ജോയിൻ്റ് ഡയറക്ടർ തുടങ്ങി വിവിധപദവികളിൽ സേവനമനുഷ്ടിച്ചു. സാംസ്‌കാരിക രംഗത്തും, ശ്രദ്ധേയനായ ഇദ്ദേഹം,

സഹകരണ സംബന്ധിയായ മികച്ച ലേഖനങ്ങൾ
എഴുതി പ്രസിദ്ധീകരിക്കുകയും, നിരവധി സംഗീത ആൽബങ്ങൾക്കായി, ആലാപനവും ഗാനരചനയും,സംഗീത സംവിധാനവും നിർവഹിക്കുകയും, ഡോക്യുമെൻ്ററികൾ, സംവിധാനം ചെയ്യുകയും,പുസ്തകങ്ങൾ രചിക്കുകയും,
വിവിധ ചാനലുകൾക്കായി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആകാശവാണിയുടെ കാഷ്വൽ അനൗൺസർ കൂടിയാണിദ്ദേഹം.
