
ജി.എച്ച്.എസ്.എസ് പന്തലായനി,ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം
- കൊയിലാണ്ടി എം എൽ എ പ്രവീൺ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:ജി.എച്ച്.എസ്.എസ് പന്തലായനി, കൊയിലാണ്ടിയിൽ 2026-2027 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കപ്പെട്ടു ബഹുമാനപ്പെട്ട കൊയിലാണ്ടി എം എൽ എ പ്രവീൺ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “ജീവിതത്തെക്കുറിച്ചുള്ള അറിവാകണം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്നും, മത്സരബുദ്ധിമാത്രമല്ല മറിച്ച് സ്നേഹവും സൗഹൃദവും നിറയുന്ന ഇടമാവണം വിദ്യാലയം” എന്ന സന്ദേശം നൽകി.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീ. യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ.പി.എം. ബിജു (വാർഡ് കൗൺസിലർ പിടി എ പ്രസിഡൻ്റ്) സ്വാഗതം പറഞ്ഞു. സ്റ്റാർ സിംഗർ ഫെയിം വിപിൻ നാഥ് ചടങ്ങിൽ മുഖ്യാഥിതിയായി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ വേദിയിൽ ബീനപൂവ്വത്തിങ്കൽ (പ്രിൻസിപ്പൽ GHSS പന്തലായനി) പ്രമോദ് രാരോത്ത്, ഷനിത്. കെ., റിയാസ് അബൂബക്കർ പ്രജിഷ .പി., പി.കെ.ബിജു,ഡെപ്യൂട്ടി എച്ച്. എം രാകേഷ് കുമാർ പി , എം.കെ സ്മിത.രഘുനാഥ്, അൻസാർ കൊല്ലം. എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിത ശ്രീധരൻ നന്ദി അറിയിച്ചു.
