
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു
- മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കുന്നത്.
ന്യൂഡൽഹി : രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (എൽപിജി) വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറൊന്നിന് 29 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്ക് വർദ്ധനവോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു.കഴിഞ്ഞ മാർച്ചിൽ പാചകവാതകത്തിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇതിനു പുറമെ ഈ മാസം ആദ്യം വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയിലും 42 രൂപയുടെ വർദ്ധനവ് വരുത്തിയിരുന്നു.

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഊർജ വിതരണത്തെ സാരമായി ബാധിച്ചതും വിലക്കയറ്റത്തിന് കാരണമായതുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള വിപണിയിലെ പ്രതിസന്ധി മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾ കനത്ത നഷ്ടമാണ് നേരിടുന്നത്
