
ഇറാൻ-യുഎസ് സമാധാന കരാർ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ്
- ഹോർമൂസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കും എന്നാണ് ഡോണൾ ട്രംപ് അറിയിച്ചത്.
വാഷിങ്ടൺ: ഇറാൻ-യുഎസ് സമാധാന കരാർ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ ട്രംപ്. എല്ലാ കരാറുകളും ഒപ്പ് വെച്ചു ഹോർമൂസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കും എന്നാണ് ഡോണൾ ട്രംപ് അറിയിച്ചത്. ഇറാൻ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ നയന്ത്രത്തിൽ ഏർപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. കരാറുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിൽ ഉടൻ ഒപ്പു വെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.കരാറിൽ ഒപ്പിട്ടാലുടൻ ഹോർമുസ് വീണ്ടും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇറാൻ ഭാവിയിൽ ആണവായുധം നിർമ്മിക്കില്ലെന്നും യുറേനിയം ശേഖരം യുഎസ് പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല, ഇറാനിലെ മലനിരകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
