ഡിജിറ്റൽ സർവ്വേ പ്രശ്നം അരിക്കുളം വില്ലേജിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം

ഡിജിറ്റൽ സർവ്വേ പ്രശ്നം അരിക്കുളം വില്ലേജിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം

എന്റെ ഭൂമി പോർട്ടലിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഉടനടി പരിഹരിക്കണമെന്ന് ബിജെപി നടേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

അരിക്കുളം: അരിക്കുളം വില്ലേജിലെ സേവനങ്ങൾ എന്റെ ഭൂമി പോർട്ടലിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഉടനടി പരിഹരിക്കണമെന്ന് ബിജെപി നടേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്കൂൾ/കോളേജ് പ്രവേശന സമയത്ത് വിദ്യാർത്ഥികൾക്ക് വരുമാന സർട്ടിഫിക്കറ്റു അത്യാവശ്യമായി വരുന്ന ഈ സമയത്ത് തന്നെ പോർട്ടൽ മാറ്റിയത് വലിയ ബുദ്ധിമുട്ടാണ് ആളുകൾക്ക് വരുത്തിവെച്ചത്. അക്ഷയ വഴിയോ മറ്റ് ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയോ നികുതി അടയ്ക്കാൻ പറ്റാതെ വരികയും ഡിജിറ്റൽ സർവേക്ക് ശേഷമുള്ള ആദ്യത്തെ നികുതി വില്ലേജ് ഓഫീസിൽ നിന്ന് തന്നെ അടയ്ക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തെ കൂടാതെ, ഡിജിറ്റൽ സർവേയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് വീണ്ടും ഓൺലൈൻ വഴി അപേക്ഷ നൽകി അത് തിരുത്തിയതിനുശേഷം മാത്രം നികുതി സ്വീകരിക്കപ്പെടുകയും വീണ്ടും ആ നികുതി ചീട്ട് വെച്ച് വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. ഇത് മൊത്തത്തിൽ സ്കൂൾ കുട്ടികൾക്കും ബാങ്ക് വായ്പ അപേക്ഷിക്കുന്നവർക്കും എല്ലാം വളരെ ബുദ്ധിമുട്ടായി മാറുകയാണ് ചെയ്യുന്നത്.

ഡിജിറ്റൽ സർവേവ് ചെയ്ത വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിന് മുമ്പുതന്നെ തെറ്റായ വിവരങ്ങളോടു കൂടി തന്നെയാണ് എന്റെ ഭൂമി എന്ന പോർട്ടിലേക്ക് ഈ സേവനങ്ങൾ മാറ്റുന്നത്. വില്ലേജ് ഓഫീസ് ജീവനക്കാർക്കോ ഓൺലൈൻ സെന്ററുകൾക്കോ അക്ഷകൾക്കോ യാതൊരു വിവരങ്ങളും കൈമാറാതെ, ആര് എങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാത്ത വിഷമാവസ്ഥയിലാണ് സാധാരണക്കാർ. അതിനാൽ എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യങ്ങളിൽ അടിയന്തിരമായ നടപടി വേണമെന്ന് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെടുന്നു. യോഗത്തിൽ ഉണ്ണികൃഷ്ണൻ മുത്താമ്പി, അതുൽ പെരുവട്ടൂർ,വി കെ ഷാജി, ബിന്ദു, ഗിരിജ ഷാജി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )