
ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീൻവില കുതിക്കുന്നു
- മത്തി, അയല, കിളിമീൻ എന്നിവയ്ക്കാണ് ഈ സീസണിൽ ഏറ്റവും വിലവർധന
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീൻവില കുതിക്കുന്നു. മത്തി, അയല, കിളിമീൻ എന്നിവയ്ക്കാണ് ഈ സീസണിൽ ഏറ്റവും വിലവർധന. ചാള, ചെമ്മീൻ, ആവോലി എന്നിവയുടെ വില ഇരട്ടിയായി വർദ്ധിച്ചു. ഞാറയ്ക്കലിൽ മത്തി 350 രൂപയ്ക്കുകിട്ടുമെങ്കിലും കൊച്ചിയിൽ അത് 400 കടന്നു. ഓൺലൈൻ വിപണിയിൽ വില ഉയർന്ന് 480-500 ആയി. കിളിമീൻ വില 480-500 നിലവാരത്തിലാണ്. അയല വളരെ കുറച്ചു മാത്രമാണ് ലഭ്യമായിട്ടുള്ളത്.

കൊച്ചി മാർക്കറ്റിൽ വേളൂരി – 360, കൊഴുവ -240, ചെമ്മീൻ(നാരൻ) 500, കരിമീൻ -500 രൂപ. എന്നിങ്ങനെയാണ് നിരക്ക്.ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും മീൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു. വിപണിയിൽ എത്തുന്ന ഉപഭോക്താക്കൾ മുൻപത്തേക്കാൾ കുറഞ്ഞ അളവിലാണ് ഇപ്പോൾ മീൻ വാങ്ങുന്നത്. മീൻവില ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്കകൾ വ്യക്തമാക്കുന്നത്.
