നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്

നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്

  • കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പോലീസ് ടിനി ടോമിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിച്ചു വരുത്തും.

കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ജിഹാദിയെന്നും, മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചു. പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഫെബ്രുവരിയിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര പോലീസ് ടിനി ടോമിനെ ചോദ്യം ചെയ്യാനായി ഉടൻ വിളിച്ചു വരുത്തും.

അതിനിടെ പാലാരിവട്ടം പോലീസിൽ ലക്ഷ്‌മി പ്രിയക്കും ശ്വേത മോനോനും എതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാത്തിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. ഒൻപതാം തീയതിക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസസ്ട്രേറ്റ് കോടതി പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് നിർദേശം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )