ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

  • അൻസിബയുടെ മൊഴി ‘ഹിയർ സേ’ മാത്രമെന്നും പരാതിയിൽ കഴമ്പില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി ‘ഹിയർ സേ’ മാത്രമെന്നും പരാതിയിൽ കഴമ്പില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ല. കടവന്ത്ര പോലീസ് ഉടൻ സെൻട്രൽ എസിപിക്ക് റിപ്പോർട്ട് നൽകും. പരാതിയുമായി ബന്ധപ്പെട്ട് അൻസിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

അതേ സമയം, അമ്മ ജനറൽ ബോഡി ചേരാൻ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങൾക്കാർക്കും ഇതുവരെ വാർഷിക റിപ്പോർട്ട് ലഭിച്ചിട്ടില്ല. 21 ദിവസം മുൻപ് റിപ്പോർട്ട് കൈമാറണമെന്നാണ് ബൈലോയിൽ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോർട്ട് വൈകാൻ കാരണം. ഇന്നെങ്കിലും റിപ്പോർട്ട് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. അടിയന്തര എക്സിക്യൂട്ടിവ് യോഗം രാവിലെ ചേരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )