
ഓട്ടോ മിനിമം കൂലി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബി എം എസ്സിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി
- സ്പെയർപാർട് സുകൾക്കും, ഡീസലിനും പെട്രോളിനും അനുദിനം വിലകുതിച്ചുകയറിയിട്ടും ജീവിതപ്രതിസന്ധിനേരിടുന്ന ഓട്ടോ തൊഴിലാളികളെ സംരക്ഷിക്കാൻ ഓട്ടോ ചാർജ് വർദ്ധിപ്പിക്കണമെ ന്ന് ബിഎംഎസ്സ് ആവശ്യ പ്പെട്ടു
കൊയിലാണ്ടി: ഓട്ടോ മിനിമം കൂലി വർധിപ്പിക്കണം ബി എം എസ്സിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി നിത്യോപയോഗ സാധനങ്ങൾക്കും . സ്പെയർപാർട് സുകൾക്കും, ഡീസലിനും പെട്രോളിനും അനുദിനം വിലകുതിച്ചുകയറിയിട്ടും ജീവിതപ്രതിസന്ധിനേരിടുന്ന ഓട്ടോ തൊഴിലാളികളെ സംരക്ഷിക്കാൻ ഓട്ടോ ചാർജ് വർദ്ധിപ്പിക്കണമെന്ന് ബിഎംഎസ്സ് ആവശ്യ പ്പെട്ടു.

ഭാരതീയ മസ്ദൂർ സംഘം (ബി എം എസ് )ഓട്ടോ സെക്ഷൻ കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തിയത്. ബി എം എസ് യൂണിറ്റ് സെക്രട്ടറി പി.വി. ഷാജി പി.എം. പ്രസിഡന്റ് രവീന്ദ്രൻ. .എം, സുധാകരൻ. രവിവല്ലത്ത്. ബിജു കുറുങ്ങോട്ട്, സിലിത്ത്. ജയപ്രകാശ് പന്തലായനി എന്നിവർ നേതൃത്വം നൽകി.
CATEGORIES News
