
വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിങ് റൂം വിയ്യൂർ,”ബഷീർ ദിനം” പരിപാടി സംഘടിപ്പിച്ചു
വിയ്യൂർ :വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിങ് റൂം വിയ്യൂർ,
“ബഷീർ ദിനം” പരിപാടി സംഘടിപ്പിച്ചു.രാവിലെ അരീക്കൽതാഴെ വച്ചു നടന്ന പരിപാടി കൊയിലാണ്ടി നഗരസഭാ മുൻ കൗൺസിലർ നടേരി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന കൃതിയുടെ ആസ്വാദനം എ.വി. അനിൽകുമാർ വിയ്യൂർ (റിട്ട: ജോയിന്റ് ഡയറക്ടർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്) നടത്തി.

സുപർണ ടീച്ചർ ചാത്തോത്ത്, എം.പി. ഗീത ടീച്ചർ എന്നിവർ പുസ്തകാസ്വാദന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീജിത്ത് വിയ്യൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലചന്ദ്രൻ മാസ്റ്റർ നാമംഗലത്ത് സ്വാഗതവും ലൈബ്രേറിയൻ ജയശ്രീ നന്ദിയും പറഞ്ഞു.
CATEGORIES News
