അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ്

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ്

  • എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ടായത് തൊഴിൽ ചട്ടങ്ങളുടെ ലംഘനമാണെന്നും തൊഴിൽ മന്ത്രിയെ കണ്ട് വിഷയം സംസാരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

കോറോ ഹെൽത്തിലെ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.ലേബർ കോഡിന്റെ പ്രതിഫലനം
കഴിഞ്ഞ സർക്കാർ തടഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )