
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
- റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി ജി പി) കമ്മീഷൻ നിർദ്ദേശം നൽകി.
ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളെ വിഷയം ഗൗരവമായി കണക്കിലെടുത്താണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അന്വേഷണ പുരോഗതിയും വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി ജി പി) കമ്മീഷൻ നിർദ്ദേശം നൽകി.

വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അന്വേഷണ നടപടികൾ വേഗത്തിലാക്കാനും, കേസിന്റെ സുഗമമായ നടത്തിപ്പും നീതിയും ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസിക്കും വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
CATEGORIES News
