എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി ജലീൽ

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി ജലീൽ

  • കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു.

പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. മണ്ണാർക്കാട് നഗരസഭ19, 20,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.”സദസിലിരിക്കുന്ന കുട്ടിയോട് വേദിയിൽ നിന്ന് എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”എന്നാണ് എല്ലാവരുടെയും മുന്നിൽ വിളിച്ചു ചോദിക്കുന്നത്. ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീൽ വേദിയിലേക്ക് വിളിച്ചത്.

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്. കുട്ടികളെ വേദിയിൽവെച്ച് ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. സംസം എന്നാൽ എന്താണ് അർഥം? പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്. വായനാശീലം വേണം, മൊബൈൽ ഉപയോഗിക്കുന്നതും അറിവ് വർധിപ്പിക്കാൻവേണ്ടിയാവണം തുടങ്ങിയ ഉപദേശങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )