ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കും; ഹോർമുസിൻ അധികാരം തങ്ങൾ പിടിക്കുമെന്ന് ഡോണൾഡ് ട്രംപ്

ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കും; ഹോർമുസിൻ അധികാരം തങ്ങൾ പിടിക്കുമെന്ന് ഡോണൾഡ് ട്രംപ്

  • ഇറാൻ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടം രേഖപ്പെടുത്തി.

തെഹ്റാൻ: ഹോർമുസിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 6 പേരും ഇന്ത്യക്കാരാണ്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഒമാൻ തീരം വഴി ഹോർമുസ് മുറിച്ച് കടക്കാൻ ശ്രമിക്കവേയാണ് ആക്രമണം ഉണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചു. തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. യുഎഇയുടെ മംബാസ, അൽ ബാഹിയ എന്നീ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ട ആക്രമണത്തിൽ ക്രൂയിസ് മിസൈൽ പതിച്ച് ടാങ്കറുകൾക്ക് തീ പിടിച്ചു.

ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോർമുസിൻ അധികാരം തങ്ങൾ പിടിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹോർമുസിലും ഇറാൻ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടം രേഖപ്പെടുത്തി.യുഎസ് പടക്കപ്പൽ ആക്രകമിച്ചായിരുന്നു ഇതിന് ഇറാൻ്റെ മറുപടി. അതേസമയം ആഗോളവിപണിയിൽ എണ്ണവില ഉയർന്നു. രണ്ട് യുഎഇ എണ്ണകപ്പലുകൾക്ക് നേരേ നടന്ന ആക്രമണത്തിലാണ് മരണം ഉണ്ടായിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )