ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി

ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി

  • കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിൻ്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്.

കോഴിക്കോട്:ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി.കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിൻ്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 15 നാണ് കുടുംബം മകനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.മുറിവ് അന്നുതന്നെ തുന്നികെട്ടുകയായിരുന്നു.മുറിവ് അന്നുതന്നെ തുന്നികെട്ടുകയായിരുന്നു.തുന്നൽ എടുക്കാൻ എത്തിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്‌ടപ്പെട്ടതായി മനസ്സിലാക്കുന്നതെന്ന് കുടുംബം ആരോപിച്ചു. ചലനവള്ളി പൊട്ടിയതാണ് ചലനശേഷി നഷ്ട‌പ്പെട്ടതിന് കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടിയത്.

ചികിത്സാപ്പിഴവിനെ തുടർന്നാണ് മകന് ദുരനുഭവം നേരിട്ടതെന്നും ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.തുന്നൽ അഴിച്ചപ്പോഴാണ് മകന്റെ വിരലിന്റെ ചലനശേഷി നഷ്ട്‌ടപ്പെട്ടതായി മനസ്സിലായത്. ഒട്ടും മടക്കാൻ കഴിയുന്നില്ലായിരുന്നില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തന്നെ കുഞ്ഞിനെ കാണിച്ചപ്പോൾ ഞരമ്പിന് തകരാൻ സംഭവിച്ചതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു’, കുടുംബം ആരോപിച്ചു. വിരലിന്റെ ചലനശേഷി നഷ്ടപെട്ടതോടെ കുഞ്ഞിന്റെ പഠനം തടസ്സപ്പെട്ടുവെന്നും ഒരുമാസമായി പുറത്തുപോലും പോകാതെ മുറിയിൽ തന്നെയാണെന്നും കുടുംബം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )