പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പിതാവ് സൂരജ്

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പിതാവ് സൂരജ്

  • കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി സമഗ്രമായി മുന്നോട്ടുകൊണ്ടുപോകണമെ ന്നും കുടുംബം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് സൂരജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് പരാതി നൽകി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി സമഗ്രമായി മുന്നോട്ടുകൊണ്ടുപോകണമെ ന്നും കുടുംബം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ പ്രതിയായ
ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമെ ചികിത്സയിൽ പങ്കുണ്ടായിരുന്ന ഡോക്ടർമാരായ ആരതി അന്തർജനം, ആശാനിർമൽ എന്നിവരെയും കേസിൽ പ്രതിചേർക്കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

ചികിത്സാ നടപടികളിൽ ഇവർക്കും ഉത്തരവാദിത്വമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ ഇന്നലെ മാതാപിതാക്കളുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിതാവ് സൂരജിന്റേയും മാതാവ് വിജിഷയുടേയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നേരത്തെയും അന്വേഷണസംഘം കുടുംബത്തെ കണ്ടിരുന്നു. ജൂലൈ അഞ്ചാം തീയതി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യക്ക് പരിക്കേറ്റത്. തുടർന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ പ്രാഥമികചികിത്സ നൽകിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )