
വിജയികളെ അനുമോദിച്ചു
- സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കെ പി പി എ കൊയിലാണ്ടിഏരിയാ കൺവൻഷനും, എസ് എസ് എൽ സി പ്ലസ് ടു വിജയികൾ, എൽ എസ് എസ്, യൂ എസ് എസ്, വിജയികൾ എന്നിവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.കൊയിലാണ്ടി എൻ.ഇ.ബാലറാം മന്ദിരത്തിൽ നടന്ന കൺവൻഷൻ സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് പി.എം.സുരേഷ്, കമ്മറ്റി അംഗങ്ങളായ ഷാജു ചെറുക്കാവിൽ, പി..കെ.രാജീവൻ, കെ.രജിഷ, നാരായണൻ തച്ചറക്കൽ എ.കെ.അരുൺ രാജ്എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാഗേഷ് തര മ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് ടി.വി. രാഖില അധ്യക്ഷയായി, രവി നവരംഗ് നന്ദി പറഞ്ഞു.
CATEGORIES News
