
കീഴ്പ്പയ്യൂർ സർവ്വോദയ വായനശാലയ്ക്ക് ലാപ്ടോപ്പ് കൈമാറി നവദമ്പതികൾ മാതൃകയായി
- കല്യാണ വേളയിൽ വായനശാല പ്രസിഡണ്ട് ബാലകൃഷ്ണൻ തത്തോത്ത് വധൂവരന്മാരിൽ നിന്ന് ലാപ്ടോപ്പ് ഏറ്റുവാങ്ങി.
കീഴ്പ്പയ്യൂർ :കിഴക്കയിൽ അസീസ് & മുന്നാസ് ദമ്പതികളുടെ മകനായ ഡോക്ടർ മുഹസ്സിൻ അസീസ് തൻ്റെ വിവാഹത്തോട് അനുബന്ധിച്ച് സമീപ പ്രദേശത്തെ സർവോദയ വായനശാലയ്ക്ക് ലാപ്ടോപ്പ് കൈമാറി മാതൃകയായി. പുളിയഞ്ചേരി സ്വദേശിനിയായ അൽഫിയ മുസ്തഫയാണ് മുഹസ്സിന്റെ ഭാര്യ.കീഴ്പ്പയ്യൂരിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്ന സർവോദയ വായനശാലയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് ഈ ലാപ്ടോപ്പ് മുതൽക്കൂട്ടാവും എന്ന് വായനശാല സെക്രട്ടറി ജതീഷ് കെ പറഞ്ഞു.കല്യാണ വേളയിൽ വായനശാല പ്രസിഡണ്ട് ബാലകൃഷ്ണൻ തത്തോത്ത് വധൂവരന്മാരിൽ നിന്ന് ലാപ്ടോപ്പ് ഏറ്റുവാങ്ങി.

അനുശ്രി കെ എം,സെറീന ഒളോര,നാരായണൻ കെ സി,അശോകൻ കിഴക്കയിൽ,സുരേഷ് കണ്ടോത്ത്, ഷംസീറ ഏരവത്ത്,നികേഷ് കെ എം,അനുശ്രീ ബി.പി,സുധരാജീവൻ,ആഷ്മിയ വി എസ്,ആതിര കെ എം, ആദിത്യ ഒ ,അഭിത്ത് ഒ ആരതി ഒ ,മിനി കെ,ശ്രീനന്ദന വി എസ്,പാർവണ ടി,വേദിക ടി,
രജിന ജയൻ,ഷീന കെ,സിന്ധു ടി എം എന്നിവർ പങ്കെടുത്തു.ഈ മാതൃകാ പ്രവർത്തനത്തിന് വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
