
അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്.
കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. നാൽപ്പത്തിയൊമ്പത് വയസായിരുന്നു.കൊല്ലം ടൗണിലെ ഓട്ടോറിക്ഷാത്തൊഴിലാളിയാണ്.

അമീബിക് മസ്തിഷ്കജ്വരംബാധിച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. അച്ഛൻ ഭാസ്ക്കരൻ ,അമ്മ വിലാസിനി , ഭാര്യ രമ്യ , മക്കൾ അദ്വൈത്, അഭിരാം .
CATEGORIES News
