
കെ എസ് എസ് പി യു. ചിങ്ങപുരം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു
- മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം പി. അഖില ഉദ്ഘാടനം ചെയ്തു.
മൂടാടി:കെ എസ് എസ് പി യു. ചിങ്ങപുരം യൂണിറ്റ് കൺവെൻഷൻ പ്രസിഡന്റ് ശ്രീ. രവീന്ദ്രൻ ചാത്തോതിന്റ അധ്യക്ഷതയിൽ ചേർന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം പി. അഖില ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണം ഉടനെ ആരംഭിക്കുക, കൊയിലാണ്ടി ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.

പന്തലായനി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ശ്രീ. ചേനോത്ത് ഭാസ്കരൻ മുതിർന്ന പെൻഷൻകാരെ ചടങ്ങിൽ ആദരിച്ചു. പുതിയ പെൻഷൻകാർക്ക് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ശ്രീ. ടി. സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ശ്രീ ഒ. രാഘവൻ മാസ്റ്റർ പുതിയ അംഗങ്ങളെ യോഗത്തിൽ പരിചയപ്പെടുത്തി.കെ എസ് എസ് പി യു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എടത്തിൽ ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. രൂപേഷ് കൂടത്തിലും, വനിതാ കൺവീനർ ശ്രീമതി. യു. വസന്ത റാണിയും യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ. എം. അശോകൻ സ്വാഗതവും ജോ. സെക്രട്ടറി ശ്രീ. നെല്ലിയാട്ട് നാരായണൻ നന്ദിയും പറഞ്ഞു.
