ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കൊയിലാണ്ടിഗുരുപൂർണ്ണിമ ദിനം ആഘോഷിച്ചു

ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കൊയിലാണ്ടിഗുരുപൂർണ്ണിമ ദിനം ആഘോഷിച്ചു

  • സാമൂഹ്യ പ്രവർത്തകരും, മദ്യ നിരോധന സമിതി പ്രവർത്തകരുമായ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്‌ണൻ മാസ്റ്ററെയും പത്മിനി ടീച്ചറേയും പൊന്നാട അണിയിച്ച് ആദരിച്ചു.

കൊയിലാണ്ടി:ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഗുരുപൂർണിമ മഹോത്സവം കൊണ്ടാടി.സാമൂഹ്യ പ്രവർത്തകരും, മദ്യ നിരോധന സമിതി പ്രവർത്തകരുമായ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്‌ണൻ മാസ്റ്ററെയും പത്മിനി ടീച്ചറേയും പൊന്നാട അണിയിച്ച് ആദരിച്ചു.

വിദ്യാർത്ഥികൾ വ്യാസഭഗവാന് പുഷ്പാർച്ചന നടത്തിയതിനു ശേഷം ഗുരുക്കന്മാരുടെ പാദവന്ദനം ചെയ്തു.ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷം വഹിച്ചു. ശ്രീപ്രഭ ടീച്ചർ സ്വാഗതവും, മോളി ടീച്ചർ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )