
നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം തൊടുപുഴയിലും
ആദ്യ കേസിൽ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കോട്ടയം : നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയിൽ കുട്ടിയെ വിറ്റ ആശുപത്രിയിൽ അടക്കം പരിശോധന നടത്തി. ആദ്യ കേസിൽ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് ആണ് തൊടുപുഴയിൽ കുട്ടിയെ വിറ്റ സംഭവം കണ്ടെത്തുന്നത്.ആദ്യ കേസിൽ പ്രതിയായ രാജിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തൊടുപുഴയിലെ സംഭവത്തിലേക്ക് എത്തിച്ചത്

ഇതേതുടർന്ന് ഈ കേസ് ഈരാറ്റുപേട്ട പൊലീസ് തൊടുപുഴ പോലീസിന് കൈമാറി.തൊടുപുഴയിൽ വച്ച് നവജാതശിശുവിനെ കൈമാറിയെന്നാണ് പ്രതി മൂപ്പിൽ രാജയുടെ മൊഴി. പ്രസവം നടന്നത് ഫെബ്രുവരി മാസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണെന്നും മൊഴിയിൽ ഉണ്ട്. കൊല്ലം സ്വദേശിയായ യുവതിയെന്ന പേരിൽ ആശുപത്രിയിൽ അഡ്മിറ്റായതയും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനിച്ചു.
