ചേമഞ്ചേരി അഭയം സ്കൂളിന് കൈത്താങ്ങുമായി കെ എസ് എസ് പി യു പ്രവർത്തകർ

ചേമഞ്ചേരി അഭയം സ്കൂളിന് കൈത്താങ്ങുമായി കെ എസ് എസ് പി യു പ്രവർത്തകർ

  • 25 പ്രവൃത്തി ദിനങ്ങളിൽ കെ എസ് എസ് പി യു പ്രവർത്തകർ അഭയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കുന്ന പരിപാടിയാണിത്.

ചേമഞ്ചേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി അഭയം സ്കൂളിൽ ഒരുക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഉച്ചഭക്ഷണ പരിപാടിക്ക് തുടക്കമായി. 25 പ്രവൃത്തി ദിനങ്ങളിൽ കെ എസ് എസ് പി യു പ്രവർത്തകർ അഭയം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കുന്ന പരിപാടിയാണിത്.കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ശശിധരൻ ചെറൂര് , സുരേന്ദ്രൻ മാസ്റ്റർ , പി.ബാലഗോപാലൻ,വേണു തൈക്കണ്ടി, ഉണ്ണികൃഷ്ണൻ ത്രിപുരി,രാജൻ സംസ്കൃതി , എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എ.ഹരിദാസ് .നാണു മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. യൂണിറ്റ് പ്രസിഡൻ്റ് വി.എം. ലീല അധ്യക്ഷത വഹിച്ച ചടങ്ങിൽ അഭയം ജനറൽ സിക്രട്ടറി സത്യനാഥൻ മാടഞ്ചേരി സ്വാഗതവും അഭയംപ്രിൻസിപ്പാൾ പി.കെ ബിത നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )