കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം

  • ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (GVHSS) എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, എം.ടി.എസ്.ഇ, സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ കോമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ടി. ഷജിത സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ, എസ്.എസ്.ജി ചെയർമാൻ സി ജയരാജ്,എസ് എസ് ജി കൺവീനർ എം.ജി. ബൽരാജ്, ഒ.എസ്.എഫ് കൺവീനർ എൻ.വി. വത്സൻ, മദർ പി.ടി.എ പ്രസിഡന്റ് അസ്മ,ബഷീർ രഞ്ജു എസ്, ബ്രിജുല ആർ,റിജിന കെ പി,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നവനീത് കെ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വിവിധ മത്സര പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളുടെ അക്കാദമിക മികവ് കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )