
വായനശീലം വളർത്താൻ പുസ്തകങ്ങൾ നൽകി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്
മൈക്രോ ലാബ് പ്രതിനിധികളായ ചാന്ദിനി രാജീവൻ ജി എന്നിവർ പ്രധാന അധ്യാപിക ഷജിത ടി ക്ക് പുസ്തകങ്ങൾ കൈമാറി
കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ്എസ്ലെ സ്കൂൾ ലൈബ്രറിയിലേക്ക് വായനാ പുസ്തകങ്ങൾ സംഭാവന ചെയ്ത് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൊയിലാണ്ടി. സ്ഥാപനത്തിന്റെ എക്സ്ക്ലൂസീവ് പുസ്തകമായ ‘മൈക്രോ ജീനോമിക്സ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് കൈമാറിയത്.

കഴിഞ്ഞ ആറു വർഷമായി കൊയിലാണ്ടിയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ലാബ് പരിശോധനാ സേവനങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് മികച്ച സേവനം നൽകി വരുന്നു. ആരോഗ്യപരിപാലനത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മൈക്രോ ലാബ് പ്രതിനിധികളായ ചാന്ദിനി രാജീവൻ ജി എന്നിവർ പ്രധാന അധ്യാപിക ഷജിത ടി ക്ക് പുസ്തകങ്ങൾ കൈമാറി സെക്രട്ടറി നവീന ബിജു സുജനി ജ്യോത്സന തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.
