
കൊയിലാണ്ടിയിൽ വാടകവീട്ടുമുറ്റത്ത് ആക്രിക്കച്ചവടക്കാരൻ മരിച്ച നിലയിൽ
- തിരുനെൽവേലി സ്വദേശിയായ ഊമദുറൈ (40) ആണ് മരിച്ചത്.
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിന്റെ തെക്കുഭാഗത്ത് മീത്തലെകണ്ടി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ആക്രിക്കച്ചവടക്കാരനെ വാടകവീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സ്വദേശിയായ ഊമദുറൈ (40) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന മണികണ്ഠൻ (38) നെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് തമ്മിൽ അടിപിടിയുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
CATEGORIES News
