സ്വാതന്ത്ര്യ ദിനാഘോഷവും വൃക്ഷതൈ വിതരണവും നടത്തി

സ്വാതന്ത്ര്യ ദിനാഘോഷവും വൃക്ഷതൈ വിതരണവും നടത്തി

  • പ്രശസ്ത സിനി /നാടക പ്രവർത്തകനായ നൗഷാദ് ഇബ്രാഹിം ഫല വൃക്ഷതൈ നട്ടു

പൂക്കാട് :’സംസ്കാര റെസിഡൻസ് അസോഷ്യേഷൻ ഗൾഫ് റോഡ് പൂക്കാട്’ സ്വാതന്ത്ര്യ ദിനാഘോഷവും ഫല വൃക്ഷതൈ വിതരണവും നടത്തി.ഗൾഫ് റോഡ് ‘സംസ്കാര കോർണറിൽ’ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഹഫസാ മനാഫ് ദേശിയ പതാക ഉയർത്തി.പ്രശസ്ത സിനി /നാടക പ്രവർത്തകനായ നൗഷാദ് ഇബ്രാഹിം ഫല വൃക്ഷതൈ നട്ടു. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഫല വൃക്ഷതൈ വിതരണവും നടത്തി.

സംസ്കാര ജനറൽ സെക്രട്ടറി സോമൻ പൂക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിച്ചു.നൂറുക്കണക്കിന് അംഗങ്ങൾ അണിനിരന്ന ചടങ്ങിൽ അനുപ് കുമാർ, അഷറഫ് മാസ്റ്റർ,സുനന്ദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.പദ്‌മ നാഭൻ ഐ സികെ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )