അർജുന ദ്രോണാചാര്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;മലയാളി അത്ലറ്റ് മുഹമ്മദ് അജ്‌മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം

അർജുന ദ്രോണാചാര്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;മലയാളി അത്ലറ്റ് മുഹമ്മദ് അജ്‌മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം

  • ഫുട്ബോൾ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അർജുന പുരസ്കാരത്തിന് അർഹനായി

ന്യൂഡൽഹി: 2025 ലെ കായികരംഗത്തെ മികവിനുള്ള അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 കായികതാരങ്ങളാണ് അർജുന അവാർഡിന് അർഹരായത്. മലയാളി അത്ലറ്റ് മുഹമ്മദ് അജ്‌മലിനും ട്രീസ ജോളിക്കും അർജുന പുരസ്കാരം. ബാഡ്മിന്റൺ താരമാണ് ട്രീസ. കണ്ണൂർ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയായ അജ്മൽ ഇന്ത്യയുടെ 4×400 മീറ്റർ റിലേ ടീമിലെ പ്രധാന ഓട്ടക്കാരനാണ് അത് ലറ്റുകളായ തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി, ബ്ഡാമിന്റൺ താരം പുല്ലേ ഗായത്രി ഗോപിചന്ദ്, ബോക്സിങ് താരം നരേന്ദർ, ചെസ് താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തി, ദിവ്യ ജിതേന്ദ്ര ദേശ്മുഖ് എന്നിവർ അർജുന പുരസ്‌കാരം ലഭിച്ചവരിൽ പെടുന്നു.

ഡഫ് ഷൂട്ടിങ് താരം ധനുഷ് ശ്രീകാന്ത്, ഹോക്കി താരം ലാൽറെംസിയാമി, രാജ് കുമാർ പാൽ, കബഡി താരങ്ങളായ സുർജിത്, പൂജ, പാരാ-ഷൂട്ടിങ് താരം രുദ്രാഷ് ഖണ്ഡേൽവാൽ, പാരാ അത് ലറ്റ് ഏക്താ ഭ്യാൻ, റോവിങ് താരം അരവിന്ദ് സിങ്, ഷൂട്ടിങ് താരം അഖിൽ ഷോറൻ എന്നിവർക്കാണ് അർജുന പുരസ്കാരം ലഭിച്ചത്.
ഫുട്ബോൾ താരം അരുമൈനായകം സമഗ്ര സംഭാവനയ്ക്ക് ലൈഫ് ടൈം അർജുന പുരസ്കാരത്തിന് അർഹനായി. അഞ്ച് പരിശീലകർ ദ്രോണാചാര്യ പുരസ്‌കാരത്തിനും അർഹരായി. അത്ലറ്റിക് പരിശീലകൻ പാർവീർ സിങ്. ബോക്‌സിങ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിങ് കോച്ച് നേഹ നന്ദകുമാർ ചവാൻ എന്നിവർക്കും, സമഗ്ര സംഭാവന വിഭാഗത്തിൽ ബോക്‌സിങ് കോച്ച് ധർമ്മേന്ദ്ര സിങ് യാദവ്, ഗുസ്‌ി പരിശീലകൻ വീരേന്ദ്രകുമാർ എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്കാരം ലഭിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )