മെഗാ പൂക്കളമൊരുക്കി എസ്ൻഡിപി കോളേജ്

മെഗാ പൂക്കളമൊരുക്കി എസ്ൻഡിപി കോളേജ്

  • നാന്നൂറ് സ്‌ക്വയർ മീറ്റർ വൃത്താകൃതിയിൽ നിർമ്മിച്ച ഈ പൂക്കളത്തിന് വലിയ അംഗീകാരവും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൊയിലാണ്ടി : ഓണാഘോഷത്തന്റെ ഭാഗമായി കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഭീമൻ പൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരം ഒഴിവാക്കി ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ ഈ പൂക്കളം ഒരുക്കിയത്. അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും ഒരുമിച്ചുചേർന്നാണ് ഈ പൂക്കളം നിർമ്മിച്ചത്.

നാന്നൂറ് സ്‌ക്വയർ മീറ്റർ വൃത്താകൃതിയിൽ നിർമ്മിച്ച ഈ പൂക്കളത്തിന് വലിയ അംഗീകാരവും സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങൾക്ക് കാണുവാനായി തിങ്കളാഴ്ചവരെ മൂന്നു ദിവസം കോളേജിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ്. സി. പി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )