
കേരള വിഷൻ ബ്രോഡ്ബാൻഡ് സമ്മാനപദ്ധതി വിജയിക്കുള്ള ഇ വി സ്കൂട്ടർ സമ്മാനിച്ചു
- വിജയിക്കുള്ള ഇ വി സ്കൂട്ടർ ബഹു:പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ നരക്കോട് ഗോകുലം ബാലനു കൈമാറി.
നരക്കോട്:കേരള വിഷൻ ബ്രോഡ്ബാൻഡ് സമ്മാനപദ്ധതി വിജയിക്കുള്ള ഇ വി സ്കൂട്ടർ ബഹു:പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ നരക്കോട് ഗോകുലം ബാലനു കൈമാറി. ചടങ്ങിൽ സി ഓ എ കൊയിലാണ്ടി മേഖല ഭാരവാഹികളായ സെക്രട്ടറി ശ്രീരാജ് സ്വാഗതം പറഞ്ഞു.പ്രസിഡൻറ് അനുപ് കുമാർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സുബീറ ആശംസകൾ അറിയിച്ചു.സി ഓ എ സംസ്ഥാന കമ്മിറ്റി അംഗം ജയദേവ് കെ എസ് മലബാർ കമ്മ്യൂണിക്കേഷൻ എംഡി ജയനാരായണൻ ചെയർമാൻ ഷാജി പൂക്കാട് എന്നിവർ സന്നിഹിതരായിരുന്നു.കോഴിക്കോട് വിഷൻ എം ഡി റെജിൽ വി ആർ നന്ദി രേഖപ്പെടുത്തി.
CATEGORIES News
