പാർലിമെന്റിനെ ഭയപ്പെടുന്ന ഭരണാധികാരികൾ ഫാസിസ്റ്റുകളാണ്;മുല്ലപ്പള്ളി രാമചന്ദ്രൻ

പാർലിമെന്റിനെ ഭയപ്പെടുന്ന ഭരണാധികാരികൾ ഫാസിസ്റ്റുകളാണ്;മുല്ലപ്പള്ളി രാമചന്ദ്രൻ

  • കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അട്ടിമറി വിജയം നേടിയ അഡ്വ കെ പ്രവീൺ കുമാറിനും അഡ്വ. ഫാത്തിമ തഹിലിയയ്ക്കും യു.ഡി.എഫ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കീഴരിയൂർ : ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യൻ പാർലിമെന്റിൽ നിന്ന് ഒളിച്ചോടുന്ന ഭരണാധികാരികൾ ഫാസിസ്റ്റുകളാണെന്ന് മുൻകെ പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലിമെന്റിൽ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ ഒളിച്ചിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അട്ടിമറി വിജയം നേടിയ അഡ്വ കെ പ്രവീൺ കുമാറിനും അഡ്വ. ഫാത്തിമ തഹിലിയയ്ക്കും യു.ഡി.എഫ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ ടി യു സൈനുദീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഇ അശോകൻ ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമ ചന്ദ്രൻ , ടി.കെ.എ ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം ലത കെ.പൊറ്റയിൽ, മഠത്തിൽ അബ്ദുറഹിമാൻ , ബ്ലോക്ക് മെമ്പർ കെ.എം വേലായുധൻ,ഒ.കെ കുമാരൻ ,സത്താർ കെ.കെ. പ്രസംഗിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതകളുള്ള അകലാപ്പുഴ കേന്ദ്രമാക്കി പദ്ധതി ആവിഷ്കരിച്ച് കീഴരിയൂരിന്റെ സമഗ്ര വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അഡ്വ പ്രവീൺ കുമാർ എം.എൽ എ യും ഫാത്തിമ തഹിലിയ എം.എൽ എയും ഉറപ്പു പറഞ്ഞു. നെല്ലാടിപ്പാലത്തിന് സമീപം നിന്ന് വാദ്യമേളങ്ങളുടുകൂടി ഘോഷയാത്രയായി ആനയിച്ചാണ് പ്രവർത്തകർ നേതാക്കളെ വരവേറ്റത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )