ചേമഞ്ചേരി  ഗ്രാമപ്പഞ്ചായത്ത്   കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു

  • ഓണം വിപണനമേള പ്രസിഡണ്ട് സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള പ്രസിഡണ്ട് സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുബൈദ കബീർ അധ്യക്ഷത വഹിച്ചു. സിഡിഎസ് മുൻ ചെയർപേഴ്സൺ പി ഷൈലജയ്ക്ക് ഉൽപ്പന്നങ്ങൾ നൽകി ആദ്യവിൽപ്പന കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി സി കവിത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഇല്ലത്ത് അനുമോദന ഭാഷണം നടത്തി ശശിധരൻ കുനിയിൽ, ബിന്ദു ഇല്ലത്ത് , സരീഷ്, സത്യൻ പി, കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

വിവിധ മത്സരങ്ങളിലെ വിജയികളെയും മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തി കുളത്തിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി നാടിൻ്റെ അഭിമാനമായി മാറിയ ആറാം ക്ലാസുകാരൻ ആരോൺ, കാലടി സർവ്വകലാശാലയിൽ നിന്ന് എംഎ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ ശിവപ്രിയ കരിനാട്ട്, പ്ലസ്സ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ സായന്ദന, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മീനാക്ഷി എന്നിവരെയാണ് ആദരിച്ചത് സി ഡി എസ് ചെയർപേഴ്സൺ സുധ തടവൻ കയ്യിൽ സ്വാഗതവും പിടി നാരായണി നന്ദിയും പറഞ്ഞു. മേള നാലു ദിവസം നീണ്ടു നിൽക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )