കെ.എസ്.എസ്.പി.എ ഓണ നിറവ് സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.എ ഓണ നിറവ് സംഘടിപ്പിച്ചു

  • ഓണനിറവ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

അരിക്കുളം: കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണനിറവ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച വടകര ക്രൈംബ്രാഞ്ച് എ.എസ്.ഐ. കെ.ബിന്ദുവിനെ ചടങ്ങിൽ ആദരിച്ചു.15 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓണക്കോടി നൽകി.

സത്യൻ തലയഞ്ചേരി, സി. മോഹൻദാസ്, സി.എം. ജനാർദ്ദനൻ, രാമചന്ദ്രൻ നീലാംബരി, തങ്കമണി ദീപാലയം, കെ. ബിന്ദു,കെ.രാജൻ, വാസുദേവൻ, വി.ഉണ്ണികൃഷ്ണൻ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദൻ മേലമ്പത്ത്, വി.വി.എം. ബഷീർ, കെ.എം. നാരായണി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )