ഓണാവധിക്ക് ശേഷംസംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും

ഓണാവധിക്ക് ശേഷംസംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും

  • ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം :ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. സ്കൂ‌ൾ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും. ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു. ആഗസ്ത‌്14 മുതൽ 20 വരെയായിരുന്നു ഓണപ്പരീക്ഷകൾ. തുടക്കത്തിൽ ആഗസ്ത് 21 ന് ഓണാഘോഷ പരിപാടികൾ നടക്കുന്ന ദിവസം പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാൽ സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും വിമർശനവുമായി രംഗത്തെത്തി.

കുട്ടികൾക്ക് ഓണാഘോഷത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ട‌ിഎ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. തുടർന്നാണ് പരീക്ഷാ തീയതി മാറ്റിയത്. 21 ന് ഓണാഘോഷം നടത്തി സ്കൂൾ അടയ്ക്കുകയും ചെയ്തു. മാറ്റിയ പരീക്ഷ സെപ്തംബർ ഒന്നിന് നടത്താനാണ് തീരുമാനം. ആ ഗസ്ത് 22 മുതലായിരുന്നു സ്കൂളുകൾക്ക് അവധി നൽകിയിരുന്നത്. അതേസമയം ഒൻപത് ദിവസം മാത്രമാണ് ഈ വർഷം വിദ്യാർഥികൾക്ക് അവധി നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )