
“ഫ്രം സ്റ്റോൺഹെഞ്ച് ടു നാസ” കവർ പ്രകാശനം ചെയ്തു
കവർ പ്രകാശനം അഡ്വ കെ ജയന്ത് എം എൽ എ ടാഗോർ പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററും എഴുത്തുകാരനും കോളമിസ്റ്റുമായ നെല്ലിയോട്ട് ബഷീറിന് നൽകികൊണ്ട് നിർവഹിച്ചു
കോഴിക്കോട് : ടാഗോർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഹസ്സൻ തിക്കോടിയുടെ ഫ്രം സ്റ്റോൺഹെഞ്ച് ടു നാസ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം അഡ്വ കെ ജയന്ത് എം എൽ എ ടാഗോർ പബ്ലിക്കേഷൻസ് ചീഫ് എഡിറ്ററും എഴുത്തുകാരനും കോളമിസ്റ്റുമായ നെല്ലിയോട്ട് ബഷീറിന് നൽകികൊണ്ട് നിർവഹിച്ചു.

പ്രകാശനചടങ്ങിൽ എഴുത്തുകാരനും വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് നൗഷാദ് അരീക്കോട് അധ്യക്ഷനായിരുന്നു.സലാം ഫോക്കസ്, കെ പി യു അലി, കെ റഹിയാന ബീഗം, രാമചന്ദ്രൻ പേരാമ്പ്ര, എം വി മുർഷിദ് അഹമ്മദ്,ഫൗസിയ,ലളിത രാമചന്ദ്രൻ, സാജിത കമാൽ എന്നിവർ പ്രസംഗിച്ചു.
CATEGORIES News
