ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയിൽ മുട്ടയുടെ വിലയിലും വൻ വർധനവ്

ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയിൽ മുട്ടയുടെ വിലയിലും വൻ വർധനവ്

  • കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം

ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയിൽ മുട്ടയുടെ വിലയിലും വൻ വർധനവ്. അടുത്തിടെയായി മുട്ട വില സർവകാല റെക്കോർഡിലാണെന്നും ഫാമുകളിൽ നിന്നുള്ള വില ഉയർന്നതോടെ പല നഗരങ്ങളിലും ചില്ലറ വിൽപ്പന നിരക്ക് മുൻപെങ്ങുമില്ലാത്ത വിധം വർധിച്ചുവെന്നും ലോക്കൽ സർക്കിൾസ് പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 6 മാസത്തിനിടെ മുട്ടയ്ക്ക് 10 മുതൽ 50 ശതമാനം വരെ വില കൂടി.

കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഫാമുകളിൽ നിന്നുള്ള വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു വർഷം മുൻപ് 4.94 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോൾ ഫാമുകളിൽ 7 രൂപയാണ് വില. ചില്ലറ വിൽപ്പന വിപണികളിൽ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതൽ 9 രൂപ വരെ നൽകണം. ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇത് 14 രൂപ വരെയെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )