സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ഭാഗമായി കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ഭാഗമായി കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

  • ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ഭാഗമായി കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന കമ്മൂണിസ്റ്റ് നേതാക്കളെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. തുടന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

സിപിഐ (എം)ഏരിയാ കമ്മറ്റി അംഗം അഡ്വ. കെ. സത്യൻ, നഗരസഭ അധ്യക്ഷൻ യു.കെ ചന്ദ്രൻ,നഗര സഭ മുൻ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, തുടങ്ങിയവർ സംസാരിച്ചു. സി കെ ആനന്ദൻ സ്വാഗതവും മാങ്ങോട്ടിൽ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )