വരം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

വരം റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

  • വരം റസിഡന്റ്സ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി അഖില നിർവഹിച്ചു

കൊയിലാണ്ടി:മുചുകുന്ന് വടക്കുഭാഗത്ത് 144 കുടുംബങ്ങൾ ചേർന്ന് രൂപീകൃതമായ വരം റസിഡന്റ്സ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി അഖില നിർവഹിച്ചു. വരം റസിഡൻസ് അസോസിയേഷൻ അസോസിയേഷൻ സെക്രട്ടറി, ദിലീപ് കിഴക്കേടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ് സി കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകളർപ്പിച്ചു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശ്രീകുമാർ, പത്താം വാർഡ് മെമ്പർ പി.കെ ലീല ,ഇയ്യച്ചേരി കുഞ്ഞിക്യഷ്ണൻ മാസ്റ്റർ, പി.രാജൻ ,സി രമേശൻ, ആർവി ബാബു, പി ദാമോദരൻ, ഷീബ എം.ടി എന്നിവർ സംസാരിച്ചു.

സി ജയരാജ് അനുശോചന പ്രമേയം അവതരിപ്പിച്ച, ചടങ്ങിന് ട്രഷറർ ഹംസ പി.എം വി നന്ദിയും പറഞ്ഞു, തുടർന്ന് ഫയർ ഏന്റ് സേഫ്റ്റി ഓഫീസർ ലിനീഷ് നയിച്ച ബോധവൽക്കരണ ക്ലാസ്സും രാസലഹരിയും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ രംഗിഷ് കടവത്തിന്റെ പ്രഭാഷണം പ്രാദേശിക കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ ഫ്യൂഷൻ ഡാൻസ് രംഗഭാഷയുടെ ഒരുക്കം നാടകം എന്നിവയും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )